അങ്കമാലി: പാലിശേരി ഗവ. ഹൈസ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പി. ടി.എ പ്രസിഡന്റ്‌ കെ.കെ. മുരളി ഉദ്ഘാടനം നിർവഹിച്ചു. എസ്. എം. സി ചെയർമാൻ സജു നെടുവേലി അദ്ധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് പി.എസ്. സംഗീത,​ അദ്ധ്യാപകൻ എ.ടി. ആനന്ദ് എന്നിവർ സംസാരിച്ചു. സ്മിഷ ആന്റണി, ആൻസി ആന്റണി, കെ. എ.പ്രീത, സുജ പി. ആന്റണി, പി. ടി. എ അംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായി.