അങ്കമാലി: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി ചേർന്നു. നഗരസഭയിൽ സെക്രട്ടറിയെ എത്രയുംവേഗം നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ആറു മാസത്തിലധികമായി സെക്രട്ടറി സ്ഥലം മാറിപ്പോയിട്ട്. ഇത് ഫയൽ നീക്കത്തെയും നയപരമായ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഫോർവേഡ് ബ്ലോക്ക് ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബൈജു മേനാച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഡേവീസ് പുത്തൻവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സാം ഐസക്, സുരേഷ് കരട്ടേത്, സുബീഷ് നായർ, മാർട്ടിൻ പയ്യപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.