nayathod

അങ്കമാലി: നായത്തോട് എയർപോർട്ട് വാർഡിൽ എയർപോർട്ട് അതിർത്തി മതിലിനോട് ചേർന്ന് വാർഡ് കൗൺസിലർ രജനി ശിവദാസിന്റെ വീടിന് സമീപത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി. പാമ്പ് പിടുത്തത്തിൽ പരിചയസമ്പന്നനും സിയാൽ കാർഗോ വിഭാഗം ജീവനക്കാരനുമായ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലാണ് മലമ്പാമ്പിനെ പിടികൂടിയത്. ബിജു പൂവേലി,​ വാർഡ് കൗൺസിലർ രജനി ശിവദാസ് , വിനോദ്,​ ശ്രീനാഥ് സിജോ, ശ്യാം എന്നിവരും സഹായത്തിനെത്തി. മലമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.