mtjayan

കൊച്ചി: എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകൾ ഉൾപ്പെട്ട മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാനായി എം.ടി. ജയൻ ചുമതലയേറ്റു. മിൽമയുടെ സംസ്ഥാന മേഖല യൂണിയൻ ഭരണസമിതികളിൽ 22 വർഷം അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2008 മുതൽ 2013 വരെ മിൽമ എറണാകുളം മേഖലാ ചെയർമാനായിരുന്നു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയാണ്. ഖാദി, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന റഡാർ ഫൗണ്ടേഷൻ, ആപ്‌കോസ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്നിവയുടെ ചെയർമാനുമാണ് എം.ടി. ജയൻ.