uc-college-paravur-

പറവൂർ: ആലുവ യു.സി. കോളേജ് ശതാബ്ദി മഹാസംഗമത്തിന് മുന്നോടിയായി പ്രാദേശിക പൂർവവിദ്യാർത്ഥി പറവൂർ ചാപ്റ്റർ യോഗം ഹൈക്കോടതി ജഡ്ജി മുരളി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. തോമസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. എം. ഐ. പുന്നൂസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ, പൂർവ വിദ്യാർത്ഥി സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. എ. ജയശങ്കർ, എൻ.എം. പിയേഴ്സൺ, അഡ്വ. അയൂബ്ഖാൻ, വർഗീസ് കുളങ്ങര, ഡോ. ജെന്നി പീറ്റർ, പി.സി. അജിത് കുമാർ, പ്രൊഫ. ജോസഫ് അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. ശതാബ്ദി മഹാസംഗമത്തിന്റെ ഭാഗമായുള്ള ആദ്യചാപ്റ്റർ യോഗമാണ് നടന്നത്.