lisi-81

അങ്കമാലി: അങ്കമാലി നഗരസഭ മുൻ ചെയർപേഴ്‌സണും കറുകുറ്റി സെന്റ് ജോസഫ് ഹൈസ്‌കൂൾ മുൻ അദ്ധ്യാപികയുമായ അരീക്കിൽ പരേതയായ ബേബിയുടെ ഭാര്യ ലിസി (81) നിര്യാതയായി. സംസ്‌കാരം നാളെ (ഞായർ) രാവിലെ 11ന് അങ്കമാലി സെന്റ് ജോർജ് ബസലിക്കയിൽ. ഡി.സി.എൽ മുൻ സംസ്ഥാന കോ ഓർഡിനേറ്റർ, കെ.സി.എസ്. എൽ മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, കെ.എ.പി.ടി.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: നൈജോ (കൊളംബിയ സ്റ്റുഡിയോ, അങ്കമാലി), നൈസി, നൈറ്റോ (സെക്രട്ടറി, പാറക്കടവ് ഗ്രാമപഞ്ചായത്ത്, സ്റ്റേറ്റ് ജനറൽ സെക്രട്ടറി കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ). മരുമക്കൾ: സോണിയ, പരേതനായ ബാബു, സ്മിഷ.