കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഫാക്ടിലെത്തി. മാനേജ്മെന്റ്, യൂണിയൻ നേതാക്കൾ എന്നിവരുടെ കൂടിക്കാഴ്ച്ച നടത്തി. ബി.എം.എസ് നേതാക്കൾ രാസവളം രാസവസ്തു വകുപ്പുമന്ത്രിയെ കണ്ട് സംസാരിച്ചതിന്റെ ഫലമായി കാര്യങ്ങൾ മനസിലാക്കാൻ അദ്ദേഹം വി.മുരളീധരനെ ചുമതലപ്പെടുത്തിയതിനെ തുടർന്നായിരുന്നു സന്ദർശനം. ഫാക്ട് ഓഫീസിൽ നടന്ന കൂടികാഴ്ചയിൽ ദീർഘകാല കരാർ നടപ്പിലാക്കുക, വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തുക, സി.എൽ.ആർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക. സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും നേ താക്കൾ ഉന്നയിച്ചത്. സി.എൽ.ആർ തൊഴിലാളികളുടെ വിഷയവും സർവീസിൽ നിന്ന് വിരമിക്കുന്നവരുടെ പുനർ നിയമനം റദ്ദാക്കണമന്നാവശ്യപ്പെട്ട് ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയും കത്ത് നൽകി. പെട്രോ കെമിക്കൽ ഡിവിഷനും, ഫാക്ട് ഹൈസ്കൂളും സന്ദർശിച്ച് മടങ്ങി. സി.എം.ഡി കിഷോർ റുംഗത, ജി.സി.ഡി എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള , ബി.എം.എസ് ദേശീയ സമിതി അംഗം കെ .കെ.വിജയകുമാർ , പി.കെ സത്യൻ എന്നിവർ സംസാരിച്ചു.