
കുറുപ്പംപടി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടി മുടക്കുഴ ഗ്രാമ പഞ്ചായത്ത് തുരുത്തി കാവുംകൂടി വീട്ടിൽ ബിന്ദു വിജയൻ. രണ്ട് കിഡ്നികളും തകരാറിലായ 41വയസുകാരിയായ ബിന്ദു കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന ഭർത്താവും ഡിഗ്രിക്കും പ്ലസ് ടുവിനും പഠിക്കുന്ന രണ്ട് കുട്ടികളുമടങ്ങുന്നതാണ് ബിന്ദുവിന്റെ കുടുംബം. ശസ്ത്രക്രിയയ്ക്ക് ഏകദേശം 35 ലക്ഷത്തോളം രൂപ വേണ്ടിവരും. ബിന്ദുവിന്റെ ഡയാലിസിന് പോലും പണമില്ലാതെ വിഷമിക്കുകയാണ് കുടുംബം. ബിന്ദുവിന്റ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ചെയർമാനായി ധനസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് തുരുത്തി ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ:- 176 2010 0 0 4 6 7 9 2. IFSC- FDRL 0 0 0 1762. ഗൂഗിൾ പേ- 9061875872.