പെരുമ്പാവൂർ: ഖാദി ഗ്രാമ വ്യവസായ ബോർഡും വെങ്ങോല സർവീസ് സഹകരണ ബാങ്കും സംയുക്തമായി ഖാദി വിപണന മേള നടത്തി. ബാങ്ക് ഹെഡ് ഓഫീസ് അങ്കണത്തിൽ നടന്ന മേള പ്രസിഡന്റ് എം.ഐ.ബീരാസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ഒ.എം.സാജു, എം.വി.പ്രകാശ്, കെ.കെ.ശിവൻ, സി.എസ്.നാസിറുദ്ദീൻ, ധന്യരാമദാസ്, സെക്രട്ടറി ഇൻ ചാർജ് സിമി കുര്യൻ എന്നിവർ സംസാരിച്ചു.