suhas
ആകാശ എയറിന്റെ ആദ്യ സർവീസ് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പുതിയ ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ കൊച്ചി വിമാനത്താവളത്തിൽനിന്ന് സർവീസ് ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ഇതോടെ ഇവിടെനിന്നുള്ള പ്രതിവാര ബംഗളൂരു സർവീസുകളുടെ എണ്ണം 100 ആയി. ഇന്ന് മുതൽ ബംഗളൂരു - കൊച്ചി - ബംഗളൂരു മേഖലയിൽ ആകാശ എയർ പ്രതിദിനം രണ്ട് സർവീസുകൾ നടത്തും.

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ അയ്യർ, സിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ഹെഡ് ഓപ്പറേഷൻസ് ദിനേശ് കുമാർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സജി ഡാനിയേൽ എന്നിവർ സംസാരിച്ചു.