പെരുമ്പാവൂർ: മാറംപള്ളി എം.ഇ.എസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായി സ്വാതന്ത്ര്യദിനം ആഘോഷിക്കും. ആസാദി കാ അമൃത് മഹോത്സവ ഭാഗമായി വൈവിധ്യമാർന്ന 75 ഇനം പരിപാടികളാണ് കോളെജിൽ അവതരിപ്പിക്കുന്നത്. ചരിത്ര സംബന്ധിയായ പ്രദർശനങ്ങൾ, സെമിനാറുകൾ, ദേശഭക്തി ഗാനമത്സരം, പ്രബന്ധ രചനാ മത്സരം, ഫോട്ടോഗ്രാഫി മത്സരം, പ്രസംഗ മത്സരം, നിശ്ചല ദൃശ്യങ്ങൾ, നൃത്തരൂപങ്ങളുടെ പ്രദർശനം, സൈക്കിൾ റാലി തുടങ്ങിയവയുണ്ടാവും.