
ആലുവ: എഴുത്തുകാരൻ ശ്രീമൻ നാരായണന്റെ നേതൃത്വത്തിലെ 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ' മുപ്പത്തടം ഗ്രാമത്തിലെ എല്ലാ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സൗജന്യമായി ദേശീയ പതാക വിതരണം ചെയ്യും. 'ഹർ ഘർ തിരംഗ' (എല്ലാ ഗൃഹങ്ങളിലും ത്രിവർണ്ണ പതാക) ആഹ്വാന പ്രകാരമാണ് മുപ്പത്തടം ഗ്രാമത്തിൽ സൗജന്യമായി ദേശീയപതാക വിതരണം ചെയ്യുന്നതെന്ന് ശ്രീമൻ നാരായണൻ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് മുപ്പത്തടം ദ്വാരക ഹോട്ടലിൽ സ്വാതന്ത്ര്യ സമരസേനാനി ഭാസ്‌കരൻ നായർ (സൈനികാശ്രമം, കാക്കനാട്) വിതരണോദ്ഘാടനം നിർവഹിക്കും.