
കളമശേരി: കേന്ദ്ര മന്ത്രി വി. മുരളീധരൻ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ചു. ഹർ ഘർ തിരംഗയുടെ ഭാഗമായി മന്ത്രി ദേശീയ പതാക കൈമാറി. പ്രധാന അദ്ധ്യാപകൻ സി.ജെ ജോസഫ് സ്കൂൾ ലീഡർ ജാമിയ നൗറിൻ എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. സ്വാതന്ത്ര്യ ദിനത്തിന്റെ മഹത്വത്തെക്കുറിച്ചും ദേശീയ പതാക ഉയർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് വിശദീകരിച്ചു. അഗസ്റ്റ് 15 ന്രാ വിലെ 9.30 സ്കൂൾ അങ്കണത്തിൽ മന്ത്രി നൽകിയ ദേശീയ പതാക ഉയർത്തും.
സി.എം.ഡി. കിഷോർ രുംഗ് ത, ബി.ജെ.പി സംസ്ഥാന ജില്ല മണ്ഡലം നേതാക്കളായ കൃഷ്ണകുമാർ , സി.ജി. രാജ ഗോപാൽ, രേണുക, എൻ.പി ശങ്കരൻ കുട്ടി, ജയകൃഷ്ണൻ , പ്രമോദ് തൃക്കാക്കര , ആർ.സജികുമാർ , വി.വി. പ്രകാശൻ , സ്കൂൾ ഭരണ സമിതി പ്രസിഡന്റ് എസ്.ജി.കെ ഉണ്ണിത്താൻ, സെ ക്രട്ടറി ഷിബു , എന്നിവർ പങ്കെടുത്തു. ഫാക്ടും ഹൈസ്കൂൾ ഭരണ സമിതിയും തമ്മിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും സ്കൂൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയും പൊതുനിരത്തിൽ ബോർഡ് സ്ഥാപിച്ച് പ്രദർശിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. സ്കൂൾ നിലനിർത്തുന്നതിന് കേന്ദ്രമന്ത്രി വി.മുരളീധരനെ കണ്ട് നിവേദനം നൽകിയതിന്റെ പശ്ചാത്തലത്തിൽ മാനേജ്മെന്റ് അനുകൂല നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. ബി.ജെ.പി, ബി.എം.എസ് സംഘടനകളുടെ ആവശ്യത്തെ തുടർന്ന് നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കുകയായിരുന്നു.