അങ്കമാലി: ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ അങ്കമാലി വിശ്വജ്യോതി സ്കൂൾ 263 പോയന്റ് നേടി റണ്ണറപ്പായി. പെൺകുട്ടികളുടെ വിഭാഗത്തിൽ കാരൺബെന്നി നാല് സ്വർണവും ഒരുവെള്ളിയുമായും ആൺകുട്ടികളിൽ ജോസഫ് വി. ജോസഫ് മൂന്ന് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമായും വ്യക്തിഗത ചാമ്പ്യന്മാരായി. മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി, പ്രിൻസിപ്പൽ ഫാ.ജോഷി കൂട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഫാ. ഡോൺമഞ്ഞളി, പരിശീലകൻ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മെഡൽ ജേതാക്കളെ അഭിനന്ദിച്ചു.