
പെരുമ്പാവൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ ഉന്നതവിജയം നേടിയ സ്‌കൂളുകളേയും വിദ്യാർത്ഥികളേയും അനുമോദിച്ചു. നഗരസഭാ അദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എൻ.സി. മോഹനൻ, ടി.ജെ. മനോഹരൻ, അസീസ് മൂസ, കെ.ടി.റഹീം, വി.ടി. ഹരിഹരൻ, ജി.ജയപാൽ, എ.എം.അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.