പെരുമ്പാവൂർ: വിലക്കയറ്റം രൂക്ഷമാക്കുന്ന ജി.എസ്.ടി കൗൺസിലിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടി പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി കൂവപ്പടി യൂണിറ്റ് ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് അംഗം എം.വി. സാജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സരിത്ത് എസ്. രാജ് അദ്ധ്യക്ഷത വഹിച്ചു. പി.പി.ഡേവീസ്, ജോസ് തെക്കിനേടൻ എന്നിവർ സംസാരിച്ചു.