അങ്കമാലി:ടെൽക്ക് എംപ്ലോയീസ് മൾട്ടി പർപ്പസ്‌ കോ -ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ സി.ഐ.ടി.യു പാനൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രസിഡന്റായിട്ടുള്ള ഐ.എൻ.ടി.യു.സി പാനലിനെയാണ് പരാജയപ്പെടുത്തിയത്. ജനറൽ വിഭാഗത്തിൽ എൻ.പ്രമോദ്, എം. രജീഷ്, പി.ഹരിപ്രസാദ് എന്നിവരും വനിതാ സംവരണ സീറ്റിൽ അനില ആന്റണി, ഡോ.കെ.ഉമ, കെ.നിജ എന്നിവരും എസ് സി.എസ്.ടി വിഭാഗത്തിൽ എം.രാഹുൽ,​ നിക്ഷേപക സംവരണത്തിൽ എം.ജഗാദേഷ്‌ എന്നിവരും വിജയിച്ചു.