പെരുമ്പാവൂർ: എൽ.ഐ.സി. സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മണ്ഡലതല എൽ.ഐ. സി സംരക്ഷണ സമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾ കരീം, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.ഇ. നൗഷാദ്, ആർ. സുകുമാരൻ, രാജേഷ് കാവുങ്കൽ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, ടി.ജെ. മാർട്ടിൻ, കെ.ഐ. എൽദോസ്, എൻ.എസ്. പ്രദീപ് കുമാർ, എൽദോ കെ.വർഗീസ്, സുലൈമാൻ പോഞ്ഞാശേരി തുടങ്ങിയവർ സംസാരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചെയർമാനും കെ.ഇ. നൗഷാദ് ജനറൽ കൺവീനറുമായി 251 അംഗ സംരക്ഷണ സമിതിയും രൂപീകരിച്ചു. പഞ്ചായത്ത്തല സംരക്ഷണ സമിതികൾ ചേരുന്നതിനും തീരുമാനിച്ചു.