പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭ സി.ഡി.എസ് സംരംഭങ്ങൾക്കുള്ള കൊവിഡ് ഫണ്ട്, സർട്ടിഫിക്കറ്റ് വിതരണങ്ങളും ആരോഗ്യ കർക്കടക ബോധവത്കരണ ക്ലാസും ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തി. നഗരസഭാദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ജാസ്മിൻ ബഷീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബീവി അബൂക്കർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.രാമകൃഷ്ണൻ, വാർഡ് കൗൺസിലർ ലത സുകുമാരൻ, ഡോ. അഹിത എ. ഖാദർ, നിഷ മജീദ്, ഷൈല കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.