credai
ക്രെഡായ് കേരളയുടെ ദ്വിദിന സമ്മേളനം കൊച്ചിയിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. എം.വി. ആന്റണി, അനുജ് പുരി, എം.എ. മെഹബൂബ്, ജോൺ തോമസ് എന്നിവർ സമീപം

കൊച്ചി: കോൺഫെഡറേഷൻ ഒഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഒഫ് ഇന്ത്യ (ക്രെഡായ്) കേരളഘടകത്തിന്റെ ദ്വിദിന സമ്മേളനം കൊച്ചിയിൽ മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അനറോക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി മുഖ്യാതിഥിയായി. ക്രെഡായ് കേരള ചെയർമാൻ എം.എ.മെഹബൂബ് അദ്ധ്യക്ഷനായി. ക്രെഡായ് സ്റ്റേറ്റ് കോ-ചെയർമാൻ എം.വി. ആന്റണി ആമുഖപ്രഭാഷണം നടത്തി. ക്രെഡായ് കേരള സെക്രട്ടറി ജനറൽ ജോൺ തോമസ് സംസാരിച്ചു.

ഇന്ന് രാവിലെ 11.30ന് നടക്കുന്ന യോഗത്തിൽ മന്ത്രി പി. രാജീവ്, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയ സെക്രട്ടറി മനോജ് ജോഷി, നിയുക്ത ക്രെഡായ് ദേശീയ പ്രസിഡന്റ് ബൊമൻ ഇറാനി തുടങ്ങിയവർ പങ്കെടുക്കും.