നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം കപ്രശേരി ശാഖ വിശേഷാൽ പൊതുയോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ആർ. സോമൻ, വനിതാസംഘം സെക്രട്ടറി രാജി ശിവദാസ് എന്നിവർ സംസാരിക്കും.