തൃക്കാക്കര: എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ചരക്ക് സേവന നികുതി വകുപ്പ് കാര്യാലയത്തിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു. കെ.ആർ. വിവേക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി ജാനേഷ് കുമാർ , ജില്ലാ പ്രസിഡന്റ് ആന്റണി സാലു , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എ. എബി, വി.കെ. ശിവൻ, ജെ.പ്രശാന്ത്, എസ്.എസ് അജീഷ്, പ്രമോദ് മുളവുകാട്, ജോൺ മിൽട്ടൺ, ഷാഹുൽ ഹമീദ്, സമ്പത്ത് കുമാർ കെ എസ്, ശ്രീനി പ്രസാദ്, ധനേഷ് തുടങ്ങിയവർ സംസാരിച്ചു.