കൊച്ചി: നീരൊഴുക്ക് കുറഞ്ഞതിനാൽ ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്താൻ കെ.എസ്.ഇ.ബി ചീഫ് എൻജിനിയർ (ഡാം സേഫ്റ്റി ) നിർദേശം നൽകി. ജലനിരപ്പ് 163.8 മീറ്ററായി താഴുമ്പോൾ ഷട്ടറുകൾ താഴ്ത്തും. നിലവിൽ ഒന്ന്, നാല് ഷട്ടറുകൾ 120 സെന്റിമീറ്ററും രണ്ട്, മൂന്ന് ഷട്ടറുകൾ 125 സെന്റിമീറ്ററും വീതമാണ് ഉയർത്തിയത്.

രണ്ട്, മൂന്ന് ഷട്ടറുകൾ 25സെന്റിമീറ്റർ വീതവും ഒന്ന്, നാല് ഷട്ടറുകൾ 70സെന്റിമീറ്റർ വീതവും താഴ്ത്താനാണ് നിർദേശം.