കുറുപ്പംപടി: കൂവപ്പടി ബ്ലോക്കുതല ആരോഗ്യമേളയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും യു.പി വിഭാഗത്തിന് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, രായമംഗലം പഞ്ചായത്ത്‌ അംഗം കെ.കെ.മാത്തുക്കുഞ്ഞ്, ബ്ലോക്ക്‌ പി.ആർ.ഒ. മാത്യൂസ് ജോയി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഗന്നി മോൾ, സുനിത തോമസ് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിജുറാം, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അജിത് സെൻ, സുനിത, ദീപ്തി, അരുൺ,ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്സ് രമണി, ആർ.ബി.എസ്.കെ നെഴ്സ് റജീന എന്നിവർ പങ്കെടുത്തു.