കൂത്താട്ടുകുളം:തൊഴിൽ നിഷേധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ഇതിന് മുന്നോടിയായി തിരുമാറാടി പഞ്ചായത്തിലെ വിവിധ തൊഴിലിടങ്ങളിൽ എൻ.ആർ. ഈ.ജി. വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി. യു.സി) നേതൃത്വത്തിൽ തൊഴിലാളികൾ സമര കാഹളം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി.സുരേഷിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം. എം.ജോർജ് ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്റ്റ് 22ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കും..

കെ.കെ. സിൽവി, ജയശ്രീ മോഹനൻ , പ്രീത ദിലീപ്, സാലി ശശി, മായരാജു , സാറാമ്മ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.