പറവൂർ: എസ്.എൻ.ഡി.പി നന്ത്യാട്ടുകുന്നം ശാഖയിൽ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 28-ാം ഗുരുപൂജ വാർഷികം ശാഖാ ഗുരുമണ്ഡപത്തിൽ ഇന്ന് നടക്കും. രാവിലെ പത്തരയ്ക്ക് യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്.ഷീബ മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ ഡി. ബാബു, സെക്രട്ടറി കെ.ബി. വിമൽകുമാർ, വൈസ് പ്രസിഡന്റ് ഓമന ശിവൻ, ശാഖാ മുൻ പ്രസിഡന്റ് പി.ജി. ബാലകൃഷ്ണൻ, വനിതാ സംഘം പ്രസിഡന്റ് കുമാരി രവീന്ദ്രൻ, സെക്രട്ടറി വിലാസിനി എന്നിവർ സംസാരിക്കും.