കൊച്ചി: കയർബോർഡ് രൂപീകൃതമായി 70 വർഷങ്ങൾ പിന്നിട്ടതിന്റെ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ചെയർമാൻ ഡി. കുപ്പുരാമു. എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ആർ. ഹരികുമാറിന് ദേശീയപതാക കൈമാറിയാണ് ഒരുവർഷത്തെ ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
ഹർ ഘർ തിരംഗയുടെ ഭാഗമായി രാജ്യത്തുടനീളം 74 പ്രദർശനങ്ങളും 60 സെമിനാറുകളും ബോധവത്കരണ പരിപാടികളും ശില്പശാലകളും ദേശീയ കയർ കോൺക്ലേവിനോട് അനുബന്ധിച്ച് റൺ ഫോർ കയർ എന്ന മാരത്തണും സംഘടിപ്പിച്ചു. കയർ കയറ്റുമതിയിൽ ഇക്കുറി 14.8 ശതമാനം വർദ്ധനയാണ്. ഇത് റെക്കാഡാണ്.
വീടുകളിൽ ഉയർത്തുന്നതിനായി എല്ലാ ജീവനക്കാർക്കും ദേശീയ പതാകകൾ വിതരണം ചെയ്തെന്ന് കയർബോർഡ് സെക്രട്ടറി എം. കുമാരരാജ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കയർ ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ എം. കൃഷ്ണ, ഗവേഷണകേന്ദ്രം ഡയറക്ടർ ഷൺമുഖ സുന്ദരം തുടങ്ങിയവർ പങ്കെടുത്തു.