
കൊച്ചി : വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് നിർദ്ധന രോഗികളെ സഹായിക്കുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിക്ക് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി കേരള ലോട്ടറിയുടെ തിരുവോണ ബമ്പർ ടിക്കറ്റ് വിപണനം തുടങ്ങി. സഹകരണ ജോയിന്റ് രജിസ്ട്രാർ ജനറൽ കെ.സജീവ് കർത്ത ബമ്പർ ടിക്കറ്റ് കെ.ടി. സാജന് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ എൻ സന്തോഷ് അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ കെ.എ. അഭിലാഷ്, കെ.ജി. സുരേന്ദ്രൻ,കെ.ടി.ഫസീർഖാൻ, ആശ കലേഷ്, സെക്രട്ടറി എം.എൻ. ലാജി, അസിസ്റ്റന്റ് സെക്രട്ടറി ടി.എസ്.ഹരി എന്നിവർ സംസാരിച്ചു.