snhss-nss-

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി. പറവൂർ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇന്ദി അമൃതരാജ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത്, പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ.സജീവൻ, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ, ഹൈഡ്മിസ്ട്രസ് ടി.ജെ.ദീപ്തി, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൾ ജലീൽ, പ്രോഗ്രാം ഓഫീസർ ടി.യു. ദിവ്യ, ആനി ക്ളീറ്റസ്, ക്യാമ്പ് ലീഡർ നവാൽ ഫർഹീൻ എന്നിവർ സംസാരിച്ചു.