blasters

കൊ​ച്ചി​:​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ലെ​പ്പോ​ലെ​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ലും​ ​ഒ​ന്നു​പോ​ലും​ ​വ​ഴ​ങ്ങാ​തെ​ ​എ​തി​ർ​വ​ല​യി​ൽ​ ​പ​ത്ത് ​ഗോ​ൾ​ ​നി​റ​ച്ച് ​ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ​പെ​ൺ​പു​ലി​ക​ൾ.​എ​സ്.​ബി.​എ​ഫ്.​എ​ ​പൂ​വാ​റാ​ണ് ​ഇന്നലെ എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ന്ന​ ​കേ​ര​ള​ ​വി​മ​ൻ​സ് ​ലീ​ഗി​ൽ​ ​ബ്ലാ​സ്റ്റേ​ഴ്സി​ന്റെ​ ​ഗോ​ൾ​മ​ഴ​യി​ൽ​ ​ത​ക​ർ​ന്നു​പോ​യ​ത്.​ ​സി.​ ​സി​വി​ഷ​യു​ടെ​ ​ഹാ​ട്രി​ക് ​നേ​ട്ടം​ ​ബ്ലാ​സ്റ്റേ​ഴ്‌​സി​ന്റെ​ ​മാ​റ്റു​കൂ​ട്ടി.​ ​ടി.​ജി.​ ​ഗാ​ഥ​യും​ ​നി​ധി​യ​ ​ശ്രീ​ധ​ര​നും​ ​ഇ​ര​ട്ട​ഗോ​ളു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി.​ ​കി​ര​ൺ,​ ​എം.​ ​കൃ​ഷ്ണ​പ്രി​യ,​ ​പി.​ ​അ​ശ്വ​തി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​ഗോ​ൾ​വേ​ട്ട​ക്കാ​ർ.
യു​ണൈ​റ്റ​ഡി​ന് ​ ​ജ​യം
കോ​ഴി​ക്കോ​ട്:​കോ​ഴി​ക്കോ​ട് ​ഇ.​എം​.എ​സ് ​കോ​ർപ​റേ​ഷ​ൻ‍​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​കേ​ര​ള​ ​യു​ണൈ​റ്റ​ഡ് ​ഏ​ക​പ​ക്ഷീ​യ​മാ​യ​ 6​ ​ഗോ​ളു​ക​ൾ​ക്ക് ​ക​ട​ത്ത​നാ​ട് ​രാ​ജ​ ​ഫു​ട്‌​ബാ​ൾ​ ​അ​ക്കാ​ഡ​മി​ ​വ​ട​ക​ര​യെ​ പ​രാ​ജ​യ​പ്പെ​ടു​ത്തി. കേ​ര​ള​ ​യു​ണൈ​റ്റ​ഡി​ന്റെ​ 10​-ാം​ ​ന​മ്പ​ർ​ ​താ​രം​ ​ബേ​ബി​ ​ലാ​ൻ​ച്ചി​യാ​ൻ​ഡ​മി​ 16,​ 52,55,70​ ​മി​നി​ട്ടു​ക​ളി​ൽ​ ​നാ​ലു​ഗോ​ൾ​ ​നേ​ടി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​