ആലുവ: തകർന്ന് കിടക്കുന്ന ആലുവ - പെരുമ്പാവൂർ ദേശസാത്കൃ റോഡിൽ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി ആരംഭിച്ചു. നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും പരിഹാരമില്ലാതിരിക്കെ ഹൈക്കോടതി ഇടപെട്ടതോടെയാണ് അധികൃതർ അറ്റകുറ്റപ്പണി ആരംഭിച്ചത്. തോട്ടുമുഖം, കുട്ടമശേരി ഭാഗങ്ങളിലാണ് റോഡ് കൂടുതൽ തകർന്നത്. കഴിഞ്ഞ ദിവസം റോഡിലെ വലിയ കുഴികൾ നാട്ടുകാർ മൂടിയിരുന്നു.
അറ്റകുറ്റപ്പണി ആരംഭിച്ചപ്പോൾ കുട്ടമശേരിയിൽ നാട്ടുകാർ മേൽനോട്ടം ഏറ്റെടുത്തു. പെരുമ്പാവൂർ പാലക്കാട്ടുത്താഴം മുതൽ തോട്ടുമുഖം വരെയുള്ള 15 കിലോമീറ്റർ ദൂരം അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ കിഫ്ബിയോട് സർക്കാർ നിർദേശിച്ചിരുന്നു. ഇതിനായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.