പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജും പോളിടെക്നിക് കോളേജും സംയുക്തമായി സാങ്കേതിക പഠന മേഖലയിലെ വിദ്യാർത്ഥികൾക്കായി ഗേറ്റ്‌വേ ടു ടെക്നോളജിക്കൽ എഡ്യുക്കേഷൻ ത്രിദിന ശില്പശാല സംഘടിപ്പിച്ചു. സമാപന സമ്മേളനം അസി. എൻജിനിയർ പി.കെ. യഷ്‌പാൽകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന, പോളിടെക്നിക് പ്രിൻസിപ്പൽ കെ.പി. പ്രതീഷ്, അദ്ധ്യാപകരായ ടി.ബി. ബിൻറോയ്, കെ.ആർ. രേഷ്മ, ശിൽപ്പ കെ. രാജ് എന്നിവർ സംസാരിച്ചു.