കൊച്ചി: വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനെ (38) കണ്ടെത്താനായില്ല. ഇയാൾ ജില്ല വിട്ടിട്ടില്ലെന്നാണ് കരുതുന്നത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കി. എറണാകുളം ടൗൺഹാളിന് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സുരേഷ് സുഹൃത്ത് കൊല്ലം നീണ്ടകര മേരി ലാൻഡിൽ എഡിസണെയാണ് (35) വകവരുത്തിയത്. തുടർന്ന് കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി ഒമ്പതിന് എറണാകുളം നോർത്ത് പാലത്തിനു സമീപമാണ് സംഭവം. എറണാകുളം നോർത്തിലെ ആനന്ദ് ബിഹാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും.