
അങ്കമാലി: കോളേജിൽ പോകുന്നതിനുവേണ്ടി റെയിൽവേലൈൻ മുറിച്ചുകടക്കുവാൻ ശ്രമിക്കവേ വിദ്യാർത്ഥിനി ട്രെയിൻതട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി വീട്ടിൽ സാജന്റെയും സിന്ധുവിന്റെയും മകൾ അനുസാജനാണ് (21) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയശേഷം റെയിൽപാളത്തിനരികിലൂടെ കോളേജിലേയ്ക്ക്പോകുമ്പോഴായിരുന്നുഅപകടം. പാളത്തിൽ തലയിടിച്ചാണ് മരണം. അങ്കമാലി മോർണിംഗ് സ്റ്റാർ ഹോംസയൻസ് കോളേജിലെ അവസാന വർഷ ബി.എസ് സി സുവോളജി വിദ്യാർത്ഥിനിയാണ്. സഹോദരൻ: എൽദോ സാജൻ. സംസ്‌കാരം ഇന്ന് 10ന് പീച്ചാനിക്കാട് സെന്റ് ജോർജ് താബോർപള്ളി സെമിത്തേരിയിൽ.