കളമശേരി: സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടർ യാത്രികയായ യുവതിയുടെ കൈപ്പത്തി അറ്റുവീണു. സ്കൂട്ടറിൽ നിന്ന് മറിഞ്ഞു വീണതോടെ ലോറിയുടെ ടയർ കൈപ്പത്തിയിലൂടെ കയറിയിറങ്ങുകയായിരുന്നു. തായ് കാട്ടുകര അൻഗാത്തികുടിവീട്ടിൽ സുനിത (36) യ്ക്കാണ് പരിക്കേറ്റത്ത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തടിപ്പാലം പി.ഡബ്ളിയു റസ്റ്റ് ഹൗസിന് മുന്നിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളും കളമശേരി ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു. പൊലീസ് എത്തി നടപടികൾ സ്വീകരിച്ചു.