തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ അത്താഘോഷത്തിന്റെ ഭാഗമായി ചിത്ര,​ ശില്പ പ്രദർശനം 'നിറക്കൂട്ട്' ലായം കൂത്തമ്പലത്തിൽ ആരംഭിച്ചു. ചിത്രരചന,​ ക്ലേ മോഡലിംഗ് മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്. കേരള ലളിതകലാ അക്കാ‌ഡമി മുൻ ചെയർമാൻ ടി.എ. സത്യപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കൺവീനർമാരായ കെ.ടി. അഖിൽദാസ്, ഡി. അർജുനൻ, വി.ജി. രാജലക്ഷ്മി, സാവിത്രി നരസിംഹറാവു, മുനിസിപ്പൽ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പ്രദർശനം സെപ്തംബർ 12 വരെ തുടരും.