കൊച്ചി: വിവരാവകാശ മറുപടി നൽകാതിരുന്നതിന് കൊച്ചിൻ യൂണിവേഴ്സിറ്റി 5000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ വിധിച്ചു. കുസാറ്റ് മുൻ അദ്ധ്യാപകൻ ഡോ.കെ. റോബിക്കാണ് നഷ്ടപരിഹാരം നൽകണമെന്ന് വിവരാവകാര കമ്മീഷണർ കെ.വി. സുധാകരന്റെ ഉത്തരവ്.
സന്ദർശക രജിസ്റ്ററിന്റെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. ഇദ്ദേഹം തേടിയ രണ്ട് ദിവസത്തെ രേഖകൾ മാത്രം കാണുന്നില്ലെന്ന് വിവരാവകാശ ഓഫീസറും ഒന്നാം അപ്പീലധികാരിയുമായ രജിസ്ട്രാറും മറുപടി നൽകി. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകണം.