lalitha

വരാപ്പുഴ: ദേവസ്വം പാടത്ത് വീട്ടമ്മയെ വീടിന്റെ ടെറസിൽ പൊള്ളലേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഷേണായ് പറമ്പ് വീട്ടിൽ മെങ്കിയന്റെ ഭാര്യ ലളിതയുടെ (65) മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ കണ്ടെത്തിയത്. കുടുംബാംഗങ്ങൾ വീട്ടിലില്ലാതിരുന്ന നേരത്താണ് സംഭവം. ക്ഷേത്ര ദർശനത്തിനു പോയിരുന്ന മരുമകൾ തിരികെയെത്തിയപ്പോൾ ലളിത വീട്ടിൽ ഉണ്ടായിരുന്നില്ല. സമീപമുള്ള മകളുടെ വീട്ടിൽ പോയതാണെന്നു കരുതി. ഉച്ചകഴിഞ്ഞിട്ടും കാണാഞ്ഞതോടെ നടത്തിയ തെരച്ചിലിലാണ് ടെറസിൽ മൃതദേഹം കണ്ടത്. മണ്ണെണ്ണക്കുപ്പിയും വിളക്കും പേപ്പറും സമീപത്തുനിന്ന് കണ്ടെടുത്തു. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊച്ചി മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം നടത്തും. സംസ്കാരം ഉച്ചയോടെ ചേരാനല്ലൂർ ശ്മശാനത്തിൽ. മക്കൾ : മഞ്ജു, ബിജു. മരുമക്കൾ: ബാബു, സിനി.