
ആലങ്ങാട്: കരുമാല്ലൂരിലെ നിലങ്ങളും തണ്ണീർത്തടങ്ങളും നികത്തുന്നതിനെതിരെ വില്ലേജ് ഓഫീസിന് മുന്നിൽ സി.പി.ഐ പ്രതിഷേധ സമരം നടത്തി. വികസനത്തിന്റെ പേരിൽ ഭൂമാഫിയ നടത്തുന്ന അനധികൃത പ്രവർത്തനങ്ങൾ തടയാൻ റവന്യൂ വകുപ്പ് നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എൻ. സരസൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.കെ.സുബ്രഹ്മണ്യൻ, കളമശേരി മണ്ഡലം സെക്രട്ടറി സുരേഷ് കരുമാലൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനോച്ചേരി, പി.കെ. ലൈജു എന്നിവർ സംസാരിച്ചു.