health

മൂവാറ്റുപുഴ: നിർമല കോളേജും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ പതഞ്ജലി സെന്റർ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് ഇൻഡിജനിസ് നോളഡ്ജും ചേർന്ന് ആയുർവേദവും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ. വി അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ ആയുർവേദ കോളേജ് റിട്ട. പ്രൊഫ.ഡോ. കെ.മുരളി, മലയാളം വിഭാഗം മേധാവി ഡോ. ഫ്രാൻസിസ് മൈക്കിൾ, പതഞ്ജലി പഠനകേന്ദ്രം കോ ഓർഡിനേറ്റർ ഡോ. കെ.രമാദേവി, ഡോ. പി. ബി.സനീഷ് , ഡോ. ശോഭിത ജോയ് എന്നിവർ സംസാരിച്ചു.