upspaipra

മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പായിപ്ര ഗവ.യു.പി സ്കൂളിൽ സൈക്കിൾ സന്ദേശ റാലി നടത്തി. കുട്ടികളിൽ ആത്മാഭിമാനവും രാഷ്ട്ര സ്നേഹവും സഹവർത്തിത്വവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. ധീരദേശാഭിമാനികളുടെ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ റാലിയിൽ അണിചേർന്നു. വാർഡ് അംഗം ജയശ്രീ ശ്രീധരൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം പി .എച്ച് .സക്കീർ ഹുസൈൻ അമൃത് മഹോത്സവ് സന്ദേശം നൽകി. പി .ടി. എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി .എ.റഹീമ ബീവി, ഷാജഹാൻ പേണ്ടാണം, കെ .എം.നൗഫൽ, എ.സെലീന, കെ. എ.നിസാമോൾ എന്നിവർ സംസാരിച്ചു.