മൂവാറ്റുപുഴ : സെപ്തംബർ 9,10 തിയതികളിൽ പേഴക്കപ്പിള്ളി ആതിഥ്യം ഒരുക്കുന്ന എസ്. എസ് .എഫ് കേരള സാഹിത്യോത്സവിന്റെ പ്രാദേശിക കൺവെൻഷൻ പേഴക്കപ്പിള്ളി കെ.വൈ. എസ് ഓഡിറ്റോറിയത്തിൽ നടത്തി. എസ് .എസ് .എഫ് സംസ്ഥാന പ്രസിഡന്റ്‌ കെ. വൈ. നിസാമുദ്ധീൻ ഫാളിലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി.ടി. ഹാഷിം തങ്ങൾ, കൺവീനർ എം .പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി, എസ് .എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എൻ. ജാഫർ, സയ്യിദ് ഷറഫുദ്ധീൻ തങ്ങൾ, ഷാഫി മുതിരക്കാലായിൽ, ജാബിർ പള്ളിചിറങ്ങര, ഹൈദ്രോസ് ഹാജി, എം. എം മക്കാർ ഹാജി, ബഷീർ തുടങ്ങിയവർ സംസാരിച്ചു.