
കളമശേരി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ആരംഭിച്ചു. മുൻ ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സ്വാതന്ത്ര്യാനന്തരം സ്ഥാപിക്കപ്പെട്ട ഭരണഘടനാധിഷ്ഠിത ഭരണസംവിധാനം ഫല പ്രദമാകണമെങ്കിൽ നീതിയിലധിഷ്ഠിതമായ നിയമ നിർവഹണം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. ഡോ. മിനി എസ്, ഡോ. അമ്പിളി പി, നന്ദിത നാരായൺ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന, ഗവേഷണ പ്രബന്ധ രചന, ദേശഭക്‌തി ഗാനാലാപനം, നാടകം, നൃത്തം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.