pj-anil

നെടുമ്പാശരി: സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ചെങ്ങമനാട് യൂണിറ്റ് സംഘടിപ്പിച്ച സഹകരണ സംരക്ഷണ സദസ് സി.പി.എം ആലുവ ഏരിയാ കമ്മിറ്റി അംഗം പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ഗീതാമണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.എ. രഘുനാഥ്, ഹഫ്‌സസലിം, പി.എ. ഷിയാസ് എന്നിവർ സംസാരിച്ചു.