
കളമശേരി: മത തീവ്രവാദികൾ ആക്രമിച്ച് കൈപ്പത്തി വെട്ടി മാറ്റിയ പ്രൊഫ.ടി.ജെ ജോസഫിന്റെ ആത്മകഥയായ 'അറ്റുപോകാത്ത ഓർമ്മകൾ " എന്ന പുസ്തകത്തെക്കുറിച്ച് പി.ആർ ശിവശങ്കരൻ പുസ്തകപരിചയം നടത്തി.
ഏലൂർ ദേശീയ വായനശാല സംഘടിപ്പിച്ച പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി പ്രസിഡന്റ് എഴുപുന്ന ഗോപൻ ഉദ്ഘാടനം ചെയ്തു. എം.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ചന്ദ്രിക രാജൻ, പി.എസ് അനിരുദ്ധൻ, കെ. ആർ ചന്ദ്രശേഖരൻ, രേഷ്മ, നീലാംബരൻ എന്നിവർ സംസാരിച്ചു.