
കൊച്ചി: ജില്ലാ മഹല്ല് കൂട്ടായ്മയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നാളെ പെരുമ്പാവൂരിൽ സ്വാതന്ത്ര സംരക്ഷണ റാലിയും സമ്മേളനവും നടക്കും. വൈകിട്ട് മൂന്നിന് ബോയ്സ് ഹൈസ്കൂൾ പരിസരത്ത് നിന്ന് റാലി ആരംഭിക്കും. മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമ്മേളനം തമിഴ്നാട്ടിൽ നിന്നുള്ള പ്രൊഫ.ജവാഹിറുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജൂലായ് 15 മുതൽ ആരംഭിച്ച സ്വാതന്ത്ര്യ സംരക്ഷണ കാമ്പയിന്റെ സമാപനം കൂടിയാണ് പരിപാടി. വാർത്താസമ്മേളനത്തിൽ മഹല്ല് കൂട്ടായ്മ ചെയർമാൻ മുഹമ്മദ് വെട്ടത്ത്, ചീഫ് കോ- ഓർഡിനേറ്റർ ടി.എ. മുഹമ്മദ് റഹ്മാൻ, ജനറൽ സെക്രട്ടറി സി.കെ. അമീർ, വർക്കിംഗ് ചെയർമാൻ ഷെറീഫ് പുത്തൻപുര തുടങ്ങിയവർ പങ്കെടുത്തു.