കൊച്ചി: എറണാകുളം അയ്യപ്പൻ കോവിലിൽ 16ന്അഷ്ടദ്രവ്യ മഹാഗണപതിഹവനവും ഗജപൂജയും ആനയൂട്ടും ശ്രീചക്രപൂജയും നടക്കും. ക്ഷേത്രം തന്ത്രി അഴീക്കോട് കെ.ജി ശ്രീനിവാസൻ, മേൽശാന്തി പി.എ. സുധി എന്നിവരുടെ കാർമ്മികത്വത്തിൽ പുലർച്ചെ 5ന് 1008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹവനം ആരംഭിക്കും. തുടർന്നാണ് ഗജപൂജയും ആനയൂട്ടും. വൈകിട്ട് 6 മുതൽ ശ്രീചക്രപൂജ. ചിങ്ങം ഒന്നിന് (17) രാവിലെ 7.30ന് നിറയും 11ന് പുത്തരിയും പുഷ്പാഭിഷേകവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.