p

കൊച്ചി: ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. അടിമാലി സ്വദേശിനിയെ ജാതീയമായി അധിക്ഷേപിക്കുന്ന അഭിമുഖം സൂരജ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.