an-ramachandran

നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ വനിതാ സംഘം വാർഷികം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ കൗൺസിലർ സജിത സുഭാഷണൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.ആർ. ദിനേശ്, സെക്രട്ടറി കെ.ഡി.സജീവൻ, ശാഖാ വൈസ് പ്രസിഡന്റ് ഡി. വേണു, വനിതാ സംഘം പ്രസിഡന്റ് ലീല ശശി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എ.ആർ.അരുൺ, കുമാരി സംഘം പ്രസിഡന്റ് നന്ദന പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഭാരവാഹികളായി ലീല ശശി (പ്രസിഡന്റ്), ലമിത സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്), ഷീന രാജീവ് (സെക്രട്ടറി), സിന്ധു സജിമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.