കൊച്ചി: നീരൊഴുക്ക് കുറഞ്ഞതിനാൽ ഇടമലയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും അടച്ചു. നാലു ഷട്ടറുകൾ 120 സെന്റീമീറ്റർ വീതമാണ് താഴ്‌ത്തിയിരുന്നത്. ഇന്നലെ രാവിലെ ഒന്ന്, നാല് ഷട്ടറുകൾ താഴ്‌ത്തിയിരുന്നു.
കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ (ഡാം സുരക്ഷ) നൽകിയ നിർദ്ദേശത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം രണ്ട്, മൂന്ന് ഷട്ടറുകളും അടച്ചു. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് വർദ്ധിച്ചതിനാൽ ഈമാസം എട്ടിനാണ് ഷട്ടറുകൾ തുറന്നത്.